കരിപ്പൂരില്‍ ദുബായില്‍നിന്ന് കടത്തിയ സ്വർണവും കുങ്കമപ്പൂവും പിടിച്ചു

കോഴിക്കോട്- കരിപ്പൂര്‍ വിമാനത്താവളത്തില്‍ 275 ഗ്രാം സ്വര്‍ണവും ഒരു കിലോ കുങ്കുമപ്പൂവും  5000 സിഗരറ്റും പിടിച്ചു. ദുബായില്‍ ഫ്ളൈ ദുബായ് വിമാനത്തിലെത്തിയ  കാസര്‍കോട് സ്വദേശി അബ്ദുല്‍ കബീറാണ് പിടിയിലായത്.

സ്വര്‍ണം മിശ്രിത രൂപത്തില്‍ ഷൂസിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കുങ്കുമപ്പൂവും സിഗരറ്റും ബാഗിലും. സ്വര്‍ണത്തിന് വിപണിയില്‍ 11 ലക്ഷം രൂപ വരും. കുങ്കുമപ്പൂവിന് ഒരു ലക്ഷവും സിഗരറ്റിന് 20,000 രൂപയും മൂല്യം കണക്കാക്കുന്നു..

ഡെപ്യൂട്ടി കമ്മീഷണര്‍ കിരണ്‍ ടി എ, സൂപ്രണ്ടുമാരായ കെ പി മനോജ് , സുധീര്‍ കെ, തോമസ് വര്‍ഗീസ് , ഇന്‍സ്പെക്ടര്‍മാരായ മിനിമോള്‍ വിസി, പ്രേം പ്രകാശ്, യോഗേഷ്, സുമിത് നെഹ്ര, ഹെഡ് ഹവില്‍ദാര്‍ എം എല്‍ രവീന്ദ്രന്‍ എന്നിവരാണ് കള്ളക്കടത്ത് പിടികൂടിയത്.

Latest News