വിപണയില്‍ ചാഞ്ചാട്ടം; സ്വർണ വില പവന് 800 രൂപ കുറഞ്ഞു

കൊച്ചി- സ്വർണ വിലയില്‍ ബുധനാഴ്ച പവന് 800 രൂപയുടെ ഇടിഞ്ഞു. പവൻ സ്വില 39,440 രൂപയും ഗ്രാമിന്‍ വില100 രൂപകുറഞ്ഞ് 4930 രൂപയുമായി.

ഒറ്റദിവസംകൊണ്ട് 1,040 രൂപ വർധിച്ചതിനുപിന്നാലെയാണ് സ്വർണ വില വീണ്ടും താഴോട്ടു പോയത്.

ചൊവ്വാഴ്ച രാവിലെ 800 രൂപയും ഉച്ചയ്ക്ക് 240 രൂപ കൂടി വർധിച്ച് 40,240 രൂപയായിലെത്തയിരുന്നു. അന്താരാഷ്ട്ര വില ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 2,002.12 ഡോളറായി കുറഞ്ഞു. കഴിഞ്ഞദിവസം 2,010 ഡോളറിലേക്ക് വില ഉയർന്നിരുന്നു. നിക്ഷേപകർ ലാഭമെടുക്കുന്നതും തിരിച്ച് നിക്ഷേപം നടത്തുന്നതുമാണ് വിപണിയിലെ കനത്ത ചാഞ്ചാട്ടത്തിനു പ്രധാന കാരണം.

Latest News