പ്രണബ് മുഖർജിയുടെ നില അതീവ ഗുരുതരമെന്ന് ആശുപത്രി അധികൃതർ

ന്യൂദല്‍ഹി- മസ്തിഷ്‌ക ശസ്ത്രക്രിയയക്കുശേഷം ആശുപത്രിയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി(84)യുടെ ആരോഗ്യനില കൂടുതല്‍ വഷളായതായി ദല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയ പ്രണബിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.

ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മകന്‍ അറിയിച്ചതിനു പിന്നാലെയാണ് ആശുപത്രി അധികൃതരുടെ അറിയിപ്പ്. 

പ്രണബിന്റെ ആരോഗ്യനില അതീവഗുരുതരമാണെന്നും ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായെന്നും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

വെന്റിലേറ്റര്‍ സഹായത്തോടെയാണു ജീവന്‍ നിലനിര്‍ത്തുന്നതെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിചരിക്കുന്നുണ്ടെന്നും അറിയിപ്പില്‍  വ്യക്തമാക്കി.

Latest News