ജനീവ- കോവിഡ് 19 രണ്ടാംഘട്ടത്തിൽ രോഗ ബാധിതരാകുന്നത് കൂടുതലും യുവാക്കളാണെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. യുവാക്കള്‍ കൊറോണ വൈറസിന്‍റെ പ്രധാനവാഹകർ ചെറുപ്പക്കാരാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു.
ഓസ്ട്രേലിയ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ സമീപ ആഴ്ചകളിൽ സ്ഥിരീകരിച്ച കേസുകളിൽ ഭൂരിഭാഗവും നാൽപതിൽ താഴെ പ്രായമുളളവർക്കാണ്. ജപ്പാനിൽ അടുത്തകാലത്ത് രോഗം സ്ഥിരീകരിച്ചവരിൽ 65 ശതമാനവും 40 വയസ്സിന് താഴെയുളളവരാണ്. ചെറുപ്പക്കാർക്ക് രോഗബാധയുണ്ടാകുന്നുവെങ്കിലും ഇവർ രോഗലക്ഷണങ്ങൾ പ്രകടമാകാത്തതിനാൽ പലരും തങ്ങൾ വൈറസ് ബാധിതരാണെന്ന് തിരിച്ചറിയുന്നില്ല.
ഏഷ്യന്‍ രാജ്യങ്ങളിൽ തുടക്കത്തില്‍ വളരെക്കുറച്ച് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ സമീപ ആഴ്ചകളിലായി കേസുകളുടെ എണ്ണത്തിൽ വൻവർധനയാണ് ഉണ്ടാകുന്നത്.






