13 രാജ്യങ്ങളിലേക്ക് വിമാന സര്‍വീസിന് നീക്കം, സൗദി ഇല്ല

ന്യൂദല്‍ഹി- അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടങ്ങാന്‍ 13 രാഷ്ട്രങ്ങളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. ഇതില്‍ സൗദി അറേബ്യ ഇല്ല.

ഓസ്‌ട്രേലിയ, ഇറ്റലി, ജപ്പാന്‍, ന്യൂസിലാന്‍ഡ്, നൈജീരിയ, ബഹ്‌റൈന്‍, ഇസ്രയേല്‍, കെനിയ, ഫിലിപ്പീന്‍സ്, റഷ്യ, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളുമായാണ് ചര്‍ച്ചകള്‍ നടത്തുന്നത്. ഇതു കൂടാതെ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ അയല്‍രാജ്യങ്ങളുമായും ചര്‍ച്ചകള്‍ നടക്കുന്നതായി മന്ത്രി അറിയിച്ചു.

യു.എസ്, യു.കെ, ഫ്രാന്‍സ്, ജര്‍മ്മനി, യു.എ.ഇ, ഖത്തര്‍, മാലിദ്വീപ് എന്നീ രാജ്യങ്ങളിലേക്ക് കഴിഞ്ഞ മാസം വിമാന സര്‍വീസ് ആരംഭിച്ചിരുന്നു. മാര്‍ച്ച് 23ന് കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ്് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്.

 

Latest News