മരുമകള്‍ തിരിച്ചെത്താന്‍ അമ്മായിയമ്മ ചെയ്തത്..!

റാഞ്ചി- മരുമകളുടെ തിരിച്ചു വരവിനായി നാവ് അറുത്തുമാറ്റി ദൈവത്തിന് സമര്‍പ്പിച്ച  സ്ത്രീ ആശുപത്രിയില്‍.  ഞായറാഴ്ച വൈകുന്നേരം ജാര്‍ഖണ്ഡിലെ സെരെയ്‌ക്കേലഖര്‍സവാന്‍ ജില്ലയിലെ ആര്‍ഐടി പോലീസ് സ്‌റ്റേഷന് കീഴിലുള്ള എന്‍ഐടി കാമ്പസിലാണ് കാണാതായ മരുമകളെ തിരികെ കൊണ്ടുവരാന്‍ ലക്ഷ്മി നിരാല എന്ന സ്ത്രീ നാവ് മുറിച്ച് ദൈവത്തിന് സമര്‍പ്പിച്ചത്. 
പരിക്കേറ്റ നിലയില്‍  കണ്ടെത്തിയ ലക്ഷ്മി  ആശുപത്രിയില്‍ പോകാന്‍ വിസമ്മതിച്ചുവെങ്കിലും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് അനുനയിപ്പിച്ച് ജംഷേദ്പുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും എന്നാല്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും  അധികൃതര്‍ അറിയിച്ചു.  ലക്ഷ്മി നിരാല തന്റെ കാണാതായ മരുമകള്‍ തിരിച്ചെത്തുന്നതിനായി ശിവനെ ആരാധിച്ചതിന് ശേഷം വീട്ടില്‍ വച്ച് ബ്ലേഡ് ഉപയോഗിച്ച് നാവ് മുറിച്ച് ഭഗവാന് സമര്‍പ്പിക്കുകയായിരുന്നുവെന്ന് അവരുടെ ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു.  ഓഗസ്റ്റ്  14 മുതലാണ്  ലക്ഷ്മിയുടെ മരുമകളായ ജ്യോതിയെ കുട്ടിയ്‌ക്കൊപ്പം കാണാതായത്.കാണാതായ ഇവരെ പലയിടങ്ങളിലും അന്വേഷിച്ചിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല.  പോലീസില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല.  ഇതിനിടെ നാവ് മുറിച്ച് ഭഗവാന് സമര്‍പ്പിച്ചാല്‍ പ്രാര്‍ത്ഥന നടത്തിയാല്‍ മരുമകള്‍ തിരികെ വരുമെന്ന് ചിലര്‍ ലക്ഷമിയോട് പറഞ്ഞു.  ഇതനുസരിച്ചാണ് വീട്ടുജോലി ചെയ്ത് ജീവിക്കുന്ന ലക്ഷ്മി ബ്ലേഡ് കൊണ്ട് നാവ് അറുത്തുമാറ്റി പ്രാര്‍ത്ഥന നടത്തിയതെന്നാണ് അവരുടെ ഭര്‍ത്താവ് നന്ദുലാല്‍ പറഞ്ഞത്.    
 

Latest News