Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മലപ്പുറം ജില്ലയിൽ 242 പേർക്ക് കൂടി  കോവിഡ്; രോഗമുക്തി 194 പേർക്ക് 

മലപ്പുറം- ജില്ലയിൽ ഇന്നലെ കോവിഡ് ബാധിതരായത് 242 പേർ. 194 പേർ രോഗമുക്തരായിട്ടുണ്ട്. 226 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതിൽ ആറ് ആരോഗ്യ പ്രവർത്തകരുൾപ്പെടെ 11 പേർക്ക് ഉറവിടമറിയാതെയും 215 പേർക്ക് നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. നാല് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന 12 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. 2350 പേർ ഇപ്പോൾ ചികിൽസയിൽ കഴിയുന്നുണ്ട്. 
37,531 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 1,773 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. 


മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 411 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ 16, തിരൂർ ജില്ലാ ആശുപത്രിയിൽ രണ്ട്, നിലമ്പൂർ ജില്ലാ ആശുപത്രിയിൽ മൂന്ന്, കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 98, ചുങ്കത്തറ പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 142, മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 71, പെരിന്തൽമണ്ണ എം.ഇ.എസ് പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 127, കീഴാറ്റൂർ പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 35, കോട്ടക്കൽ ആര്യവൈദ്യ ശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 24, കരിപ്പൂർ ഹജ്ജ് ഹൗസിൽ 232, കാലിക്കറ്റ് സർവ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 612 പേരുമാണ് ചികിത്സയിൽ കഴിയുന്നത്. 34,548 പേർ വീടുകളിലും 1,210 പേർ കോവിഡ് കെയർ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.
ജില്ലയിൽ നിന്ന് ഇതുവരെ ആർ.ടി.പി.സി.ആർ, ആന്റിജൻ വിഭാഗങ്ങളിലുൾപ്പടെ 86,283 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചു. ഇതിൽ 83,678 പേരുടെ ഫലം ലഭ്യമായതിൽ 75,503 പേർക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 2,488 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

 

Latest News