Sorry, you need to enable JavaScript to visit this website.

ഗോവയിലേക്ക്  

മാണ്ഡോവി നദിയിലെ സഞ്ചാരം
ദിവാർ ദ്വീപ്  
ദിവാർ ദ്വീപ്  

ഗോവയുടെ ആഘോഷങ്ങളിൽ ഏറെ പ്രധാനപ്പെട്ടതാണ് കാർണിവൽ. വർഷത്തിലൊരിക്കൽ നടക്കുന്നതാണ് ഗോവ കാർണിവൽ. വർണശബളമായ ഉത്സവമാണിത്. നാല് ദിവസമാണ് ഈ ഉത്സവം. ഗോവൻ സംസ്‌കാരമാണ് ഉത്സവത്തിലൂടെ തുറന്നു കാട്ടുന്നത്. സ്വദേശികളും വിദേശികളുമായ പതിനായിരക്കണക്കിന് വിനോദ സഞ്ചാരികൾ ആഘോഷങ്ങളിൽ പങ്കെടുക്കും.
ഗോവയുടെ വിവിധ കേന്ദ്രങ്ങളിൽ ഈ കാലയളവിൽ നൃത്തസംഗീത മത്സരങ്ങളും വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കാറുണ്ട്. ഗോവയുടെ പ്രത്യേകതകളായ സംഗീതവും പാചകവും കലയും സന്ദർശകരെ ആകർഷിക്കുന്നു. വർണാഭമായ വസ്ത്രങ്ങൾ, സംഗീതം, മനോഹരങ്ങളായ ഫ്‌ളോട്ടുകൾ, ആകർഷണീയമായ നൃത്തങ്ങൾ എന്നിവ ഗോവൻ കാർണിവലിനെ മനോഹരമാക്കുന്നു. 
ഗോവയിലെ ഏറ്റവും ആഡംബര കാസിനോ മാൻഡോവി നദീതീരത്താണ്. ഇവിടെ നിന്ന് പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിക്കാം.


ഗോവയിൽ ചെല്ലുന്നവർക്ക് ആസ്വദിക്കാവുന്ന സുന്ദരമായ ഒരു ജലകേളിയാണ് കയാക്കിംഗ്. ഗോവയിലെ നീല ജലാശയത്തിലൂടെ കയാക് തുഴഞ്ഞ് നീങ്ങുമ്പോൾ നിങ്ങൾക്ക് കാണാൻ കഴിയുന്ന കാഴ്ചകൾ നിരവധിയാണ്. വർണച്ചിറകുള്ള പക്ഷികളും മത്സ്യങ്ങളും തുടങ്ങി നിരവധി സുന്ദരമായയ കാഴ്ചകൾ കയാക്കിംഗിൽ കാണാൻ കഴിയും. കണ്ടൽക്കാടുകൾക്കിടയിലൂടെ നദിയിലൂടെ സഞ്ചരിക്കാം. വടക്കൻ ഗോവയിലാണിത്. ഇവിടെ ഞണ്ടുകളെയും, പല സസ്യ ജാലങ്ങളെയും കാണാൻ സാധിക്കും.

 


ദിനം പ്രതി ഒരു കൂട്ടം ആളുകൾ ഇവിടെ സംഗീത നൃത്ത പരിപാടികളുമായി ഒത്തുകൂടാറുണ്ട്. വിവിധ തരം സംഗീത ഉപകരണങ്ങളോടു കൂടിയ വാദ്യഘോഷങ്ങളാണ് ഇവിടെയുണ്ടാകുക.
ഗോവയിലെ പരമ്പരാഗതമായ ഭക്ഷണമാണ് ബ്രെഡ് പോലെയുള്ള പോയ്. കിടുക്കൻ രുചിയും അധികം മേൽപൊടികളൊന്നും ചേർക്കാത്ത ഭക്ഷണമാണിത്. ഗോതമ്പ് കൊണ്ടാണ് ഉണ്ടാക്കുന്നത്.
ബീച്ചുകൾ തേടി ഗോവയിലേക്ക് സഞ്ചരിക്കുന്നവർക്ക് സുന്ദരമായ ദിവാർ ദ്വീപിനെക്കുറിച്ച് അറിവുണ്ടാകില്ല. ഗോവയിലെ പ്രശസ്തമായ നദിയായ മാണ്ഡോവി നദിയിലാണ് ആകർഷകമായ ദ്വീപ് സ്ഥിതി ചെയ്യുന്നത്. പനാജിയിൽ നിന്ന് 10 കിലോമീറ്റർ അകലെയായാണ് സുന്ദരമായ  ദ്വീപ്. 
ഓൾഡ് ഗോവയിലെ വൈസ് റോയ്‌സ് ആർച്ചിൽ നിന്ന് 10 മിനിറ്റ് ഫെറിയിൽ സഞ്ചരിച്ചാൽ ഈ ദ്വീപിൽ എത്തിച്ചേരാം പനാജിയിൽ നിന്ന് 20 മിനിറ്റ് ദൂരം ചെന്നാൽ ഈ ദ്വീപിലെത്താം. നാടൻ ഗ്രാമീണ ജീവിതം, പ്രകൃതി ഭംഗി, പോർച്ചുഗീസ് വില്ലകൾ ഇവയൊക്കെ ഇവിടെ നിന്നും ആസ്വദിക്കാം.

Latest News