പി.എം.കെയേഴ്‌സ് ഫണ്ട് മാറ്റണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂദല്‍ഹി- പി.എം കെയഴ്‌സ് ഫണ്ടിലെ പണം ദേശീയ ദുരന്ത നിവാരണ ഫണ്ടിലേക്ക് (എന്‍.ഡി.ആര്‍.എഫ്) മാറ്റാന്‍ ഉത്തരവിടണമെന്ന ആവശ്യം സുപ്രീം കോടതി തളളി. ഇതിനായി ഉത്തരവിടാനാകില്ലെന്നും ഉചിതമാണെന്ന് സര്‍ക്കാരിന് തോന്നുകയാണെങ്കില്‍ മാറ്റാമെന്നും സുപ്രിം കോടതി വ്യക്തമാക്കി.
അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച ഹരജി തള്ളിയാണ് സുപ്രീം കോടതിയുടെ തീരുമാനം. കോവിഡ് പശ്ചാത്തലത്തില്‍ പി.എം. കെയേഴ്‌സ് ഫണ്ടിലേക്ക് സ്വരൂപിച്ച എല്ലാ തുകയും എന്‍.ഡി.ആര്‍.ഫിലേക്ക് മാറ്റണമെന്നായിരുന്നു ആവശ്യം.
കോവിഡ് മഹാമാരി നേരിടുന്നതിനുള്ള പണം കണ്ടെത്തുന്നതിനായി രൂപീകരിച്ച പി.എം കെയേഴ്‌സിലെ പണം ദുരുപയോഗം ചെയ്യുമെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.

 

Latest News