കോവിഡ് മരുന്നിന് അമിത വില ഈടാക്കില്ലെന്ന് സിനോഫാം; യു.എ.ഇയില്‍ പരീക്ഷണത്തില്‍

ബെയ്ജിംഗ്- യു.എ.ഇയില്‍ അവസാനഘട്ട പരീക്ഷണത്തിലുള്ള കോവിഡ് വാക്‌സിന് അമിത വില ഈടാക്കില്ലെന്ന് ചൈനയുടെ ദേശീയ മരുന്ന് നിര്‍മാണ കമ്പനിയായ സിനോഫാം.
കമ്പനി വികസിപ്പിച്ച കോവിഡ് മരുന്നിന്റെ മനുഷ്യരിലുള്ള അവസാന ഘട്ട പരീക്ഷണം യു.എ.ഇയിലാണ് നടത്തുന്നത്.
രണ്ട് ഷോട്ട് മരുന്നിന് ആയിരം യുവാന്‍ (144.27) ആയിരിക്കും വിലയെന്ന് സിനോഫാം ചെയര്‍മാന്‍ ലിയു ജിംഗ്‌ഷെന്‍ പറഞ്ഞു. പരീക്ഷണത്തിലുള്ള മരുന്ന് വര്‍ഷാവസാനത്തോടെ പൊതുജന ഉപയോഗത്തിനു തയാറാകുമെന്ന് കമ്പനി പറയുന്നു.

 

Latest News