സ്വർണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 40,000

കൊച്ചി -   കഴിഞ്ഞ ദിവസങ്ങളിലെ ഇടിവിനുശേഷം സ്വർണ വിലയില്‍ വീണ്ടും കുതിപ്പ്. 800 രൂപ ഒറ്റയടിക്ക് വർധിച്ച് പവന്‍റെ വില  വീണ്ടും 40,000 ആയി.

ആഗോളവിപണിയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ധിച്ചാണ് ഇന്ത്യയില്‍ പ്രതിഫലിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ നിക്ഷേപകര്‍ എത്തുന്നത്. അമേരിക്ക- ചൈന വ്യാപാര യുദ്ധം വീണ്ടും മുറുകിയതും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവ് സംബന്ധിച്ച സംശയങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നതെന്ന് വിപണി വിദഗ്ധർ പറയുന്നു.

കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 160 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയത്.  ഇടിവ് താല്‍ക്കാലികമാണെന്നാണ് വീണ്ടുമുണ്ടായ വില വർധന നല്‍കുന്ന സൂചന.

കഴിഞ്ഞ മാസം തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തില്‍ 35800 രൂപയിലേക്ക്  ഇടിയുകയും ചെയ്തിരുന്നു.

Latest News