Sorry, you need to enable JavaScript to visit this website.

ദേശീയ പതാകയോട് അനാദരം: ആർ.എസ്.എസ് നേതാക്കൾക്കെതിരെ കേസ്

ഇരിട്ടി - ദേശീയ പതാകയെ അനാദരിച്ച സംഭവത്തിൽ ആർ.എസ്.എസ് പ്രാദേശിക നേതാക്കൾക്കെതിരെ കേസ്. 
ആറളം തോട്ടുകടവിൽ ഒറ്റ കൊടിമരത്തിൽ കാവി പതാകയ്ക്ക് താഴെ ദേശീയ പതാക ഉയർത്തിയതിനാണ് ആർ.എസ്.എസ്. പ്രാദേശിക നേതാക്കൾക്കെതിരെ ആറളം പോലീസ് കേസെടുത്തത്. എന്നാൽ ആർ.എസ്.എസ് പൊതുസ്ഥലത്ത് ദേശീയ പതാക ഉയർത്താറില്ലെന്നും ചില തൽപരകക്ഷികൾ കാവിക്കൊടിക്ക് താഴെ പതാക കെട്ടിയതാകാമെന്നും ഇതേക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും പായം മണ്ഡൽ കാര്യവാഹക് കെ. ഗിരീഷ് പറഞ്ഞു.

 

Latest News