Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കരിപ്പൂരിനെ തകർക്കാനുള്ള നീക്കം  ചെറുക്കും -എസ്.വൈ.എസ്‌

മലപ്പുറം - കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസ് റൺവെ തെന്നിയുണ്ടായ അപകടത്തിന് പിന്നാലെ വിമാനത്താവളം അടക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ പൊതു താൽപര്യ ഹരജി വിമാനത്താവളത്തെ തകർക്കാനുള്ള ലോബിയുടെ നീക്കമാണെന്ന് എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഈ നീക്കം ചെറുക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് യോഗം അറിയിച്ചു. 


ആഭ്യന്തര സർവീസുകളും കാർഗോ സേവനവും മാത്രമായി കരിപ്പൂരിനെ ഒതുക്കാനുള്ള നീക്കം അനുവദിക്കില്ല. പൊതുമേഖലയിൽ ഏറെ ലാഭത്തിൽ പ്രവർത്തിക്കുന്ന കരിപ്പൂർ വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര നിലവാരം എടുത്ത് കളയാനുള്ള ശ്രമം വിചിത്രമാണ്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെയും ഡി.ജി.സി.എയുടെയും എല്ലാ മാനദണ്ഡങ്ങളും നിർദേശങ്ങളും പൂർണമായി പാലിച്ചാണ് കരിപ്പൂർ വിമാനത്താവളം പ്രവർത്തിക്കുന്നത്. മറിച്ചുള്ള പ്രചാരണം വസ്തുതക്ക് നിരക്കാത്തതാണ്. 
കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കുകയും ഹൈകോടതിയിൽ അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തുകയും വേണമെന്ന് യോഗം ആവശ്യപ്പെട്ടു. വിമാനത്താവളത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിനെതിരെ ജനകീയ സമരങ്ങൾക്ക് സംഘടന നേതൃത്വം നൽകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു. 


ജില്ലാ ജനറൽ സെക്രട്ടറി സലീം എടക്കര, ട്രഷറർ അബ്ദുൽ ഖാദിർ ഫൈസി കുന്നുംപുറം, സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ നെല്ലിക്കുത്ത്, സയ്യിദ് ബി.എസ്.കെ തങ്ങൾ എടവണ്ണപ്പാറ, കെ.കെ.എസ്. ബാപ്പുട്ടി തങ്ങൾ ഒതുക്കുങ്ങൽ, കാളാവ് സൈതലവി മുസ്ലിയാർ, സി. അബ്ദുല്ല മൗലവി, ശാഹുൽ ഹമീദ് മാസ്റ്റർ, എം.പി മുഹമ്മദ് മുസ്ലിയാർ കടുങ്ങല്ലൂർ, ഹസൻ സഖാഫി പൂക്കോട്ടൂർ, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സി.എം. കുട്ടി സഖാഫി വെള്ളേരി, ഫരീദ് റഹ്മാനി കാളികാവ്, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, നാസിറുദ്ദീൻ ദാരിമി ചീക്കോട്, അബ്ദുൽ മജീദ് ദാരിമി വളരാട്, ശമീർ ഫൈസി ഒടമല, അബ്ദുറഹ്മാൻ ദാരിമി മുണ്ടേരി, എം. സുൽഫിക്കർ അരീക്കോട്, സംബന്ധിച്ചു.

 

Latest News