യെമനില്‍നിന്ന് ഒഴുകിയെത്തിയ മിസൈല്‍ നിര്‍വീര്യമാക്കി

ജിസാനിലെ താഴ്‌വരയില്‍ കണ്ടെത്തിയ ഗൈഡഡ് മിസൈല്‍.

ജിസാന്‍ - പ്രദേശത്തെ താഴ്‌വരയില്‍ ഗൈഡഡ് മിസൈല്‍ കണ്ടെത്തി നിര്‍വീര്യമാക്കിയതായി ജിസാന്‍ സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ മുഹമ്മദ് അല്‍ഗാംദി പറഞ്ഞു. യെമനില്‍ നിന്ന് മലവെള്ളപ്പാച്ചിലില്‍ പെട്ട് സൗദിയിലെ താഴ്‌വരയില്‍ ഒഴുകിയെത്തിയ സംശയകരമായ വസ്തു കണ്ടെത്തിയതായി സിവില്‍ ഡിഫന്‍സിനു കീഴിലെ കണ്‍ട്രോള്‍ ആന്റ് ഗൈഡന്‍സ് സെന്ററില്‍ വിവരം ലഭിക്കുകയായിരുന്നു. ബന്ധപ്പെട്ട വകുപ്പുകള്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ 90 എം.എം ഗൈഡസ് മിസൈലാണെന്ന് വ്യക്തമായി. സുരക്ഷാ മുന്‍കരുതല്‍ നടപടികളെല്ലാം സ്വീകരിച്ച് മിസൈല്‍ നിര്‍വീര്യമാക്കി. ആര്‍ക്കും പരിക്കൊന്നും സംഭവിച്ചിട്ടില്ലെന്നും കേണല്‍ മുഹമ്മദ് അല്‍ഗാംദി പറഞ്ഞു.
https://www.malayalamnewsdaily.com/sites/default/files/2020/08/17/p2miss2.jpg

 

Tags

Latest News