Sorry, you need to enable JavaScript to visit this website.

കമല ഹാരിസിനെ 'വിജയി' എന്നു വിശേഷിപ്പിച്ച് തമിഴ്‌നാട്ടില്‍ പോസ്റ്റര്‍; പങ്കുവെച്ച് മീന ഹാരിസ്

വാഷിങ്ടണ്‍- അമേരിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസിനെ വിജയി എന്നു വിശേഷിപ്പിച്ച് തമിഴ്‌നാട്ടില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. കമല ഹാരിസിന്റെ അനന്തരവള്‍ മീന ഹാരിസാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.'ഇതെനിക്ക് തമിഴ്‌നാട്ടില്‍ നിന്നുളളവര്‍ അയച്ചു തന്നതാണ്. അവിടെയാണ് ഞങ്ങളുടെ അമ്മയുടെ കുടുംബമുളളത്' എന്ന കുറിപ്പോടു കൂടിയാണ് മീന ട്വിറ്ററിലൂടെ ചിത്രം പങ്കുവെച്ചത്.പി.വി.ഗോപാലന്റെ കൊച്ചുമകള്‍ വിജയിയാണെന്നാണ് ഇതില്‍ പറയുന്നത്. കുട്ടിക്കാലത്തെ ചെന്നൈയിലേക്കുളള ഞങ്ങളുടെ കുടുംബ യാത്രകളില്‍ നിന്ന് അദ്ദേഹത്തെ എനിക്കറിയാം. എന്റെ മുത്തശ്ശിയെ സംബന്ധിച്ചിടത്തോളം അദ്ദേഹം വലിയൊരു വ്യക്തിയായിരുന്നു. രണ്ടുപേരും ഇപ്പോള്‍ എവിടെയെങ്കിലും ഒരുമിച്ചിരുന്ന് പുഞ്ചിരിക്കുന്നുണ്ടാകും.' പോസ്റ്ററിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് മീന കുറിച്ചു. കാലിഫോര്‍ണിയയില്‍ അഭിഭാഷകയാണ് മീന.
 

Latest News