Sorry, you need to enable JavaScript to visit this website.

മലയാളത്തില്‍ പുതുവത്സരാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂദല്‍ഹി-ചിങ്ങമാസം ഒന്നാം തിയതിയായ ഇന്ന് കേരളത്തിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയുടെ ആശംസ.
'ചിങ്ങമാസം ആഗതമായ ഈ വേളയില്‍ എല്ലാവര്‍ക്കും പ്രത്യേകിച്ച് എന്റെ മലയാളി സഹോദരങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു. വരുന്ന വര്‍ഷം എല്ലാവര്‍ക്കും വിജയവും നല്ല ആരോഗ്യവും സമൃദ്ധിയും കൈവരുത്തട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു' മോഡി ട്വിറ്ററില്‍ കുറിച്ചു.
 

Latest News