കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ്: തിയതി പ്രഖ്യാപനം ചർച്ചക്ക് ശേഷമെന്ന് കമ്മീഷൻ

തിരുവനന്തപുരം- കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് ചർച്ച നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ചർച്ചകൾക്ക് ശേഷം മാത്രമേ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കൂവെന്നും അധികൃതർ അറിയിച്ചു. ആരോഗ്യവകുപ്പുമായും ഇക്കാര്യത്തിൽ ചർച്ച നടത്തും. പ്രോട്ടോകോൾ പാലിച്ച് തെരഞ്ഞെടുപ്പ് നടത്താമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. ബൂത്തിൽ സാമൂഹിക അകലം പാലിച്ച് ക്യൂ ഒരുക്കാനാകും. തെരഞ്ഞെടുപ്പ് മാറ്റണമെന്ന് രാഷ്ട്രീയ പാർട്ടികൾ കത്തു നൽകിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.

 

Latest News