ശ്രീനഗർ- ജമ്മു കശ്മീരില്‍ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാരും ഒരു സ്പെഷ്യല്‍ പോലീസ് ഓഫീസറും കൊല്ലപ്പെട്ടു. ബാരാമുല്ല ക്രീരി പ്രദേശത്ത് ഭീകരര്‍ സിആര്‍പിഎഫിനും പോലീസിനും നേരെ വെടിയുതിർക്കുകയായിരുന്നു. ഭീകരര്‍ക്കായി മേഖലയിൽ തെരച്ചിൽ തുടരുകയാണ്.
തിങ്കള്‍ പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടല്‍. ഒരു ജവാന് പരിക്കേറ്റു.






