കൊച്ചി - കോവിഡ് രോഗികളുടെ ഫോൺവിളി വിശദാംശങ്ങൾ പോലീസ് ശേഖരിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു.
ഫോൺവിളികളുടെ വിശദാംശങ്ങൾ ശേഖരിക്കാനുള്ള സർക്കാർ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ഹരജിയില്‍ ആരോപിക്കുന്നു. ഫോൺ വിളികളുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതിൽ നിന്ന് പോലീസിനെ തടയണമെന്ന് ആവശ്യം. ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും എതിർ കക്ഷികളാക്കിയാണ് പ്രതിപക്ഷ നേതാവിന്‍റെ ഹരജി.
കോണ്ടാക്റ്റ് ട്രേസിങ് എളുപ്പമാക്കാനാണ് ഫോണ്‍ രേഖകള്‍ ശേഖരിക്കുന്നതെന്നാണ് പോലീസ് വിശദീകരിക്കുന്നത്. രോഗം സ്ഥിരീകരിച്ചതിന് മുമ്പുള്ള 10 ദിവസത്തെ വിവരങ്ങള്‍ നല്‍കണമെന്നാണ് ടെലകോം ദാതാക്കളോട് പൊലീസ് ആവശ്യപ്പെട്ടത്. ആരെയെല്ലാം വിളിച്ചു, അവരുടെ ടവര്‍ ലൊക്കേഷന്‍ തുടങ്ങിയ വിവരങ്ങളാണ് കൈമാറേണ്ടത്.
സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ ഉള്‍പ്പെടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല നിലവില്‍ പോലീസിനാണ്.