Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളത്തില്‍ അഞ്ച് കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു

തിരുവനന്തപുരം- കോവിഡ്​ ബാധിച്ച്​ സംസ്​ഥാനത്ത്​ ഇന്ന്​ അഞ്ചുപേർ മരിച്ചു. കോഴിക്കോട്​​, എറണാകുളം ജില്ലകളില്‍ രണ്ടുപേർ വീതവും പത്തനംതിട്ട ജില്ലയില്‍ ഒരാളുമാണ്​ മരിച്ചത്​.

വടകര റൂറല്‍ എസ്.പി ഓഫിസിലെ ഹെഡ് ക്ലര്‍ക്ക് ബാലുശേരി വട്ടോളി സ്വദേശി ഷൈന്‍ ബാബു ‍(46), മാവൂർ പള്ളിയോൾ ചിറക്കൽതാഴം ചൊക്കത്ത് ബാബുവിൻെറ ഭാര്യ സുലു(49) എന്നിവരാണ് കോഴിക്കോട്​ ജില്ലയില്‍ മരിച്ചത്​. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വടകര എസ്.പി ഓഫിസിലെ ജീവനക്കാരനാണ് ഷൈന്‍ ബാബു. പ്രമേഹ രോഗവും ഉണ്ടായിരുന്നു. സുലു അർബുദ രോഗിയായിരുന്നു.

ആലുവ തായിക്കാട്ടുകര സ്വദേശി സദാനന്ദന്‍ (57), മൂത്തകുന്നം കോട്ടുവള്ളിക്കാട് സ്വദേശി വൃന്ദ ജീവന്‍ (54) എന്നിവരാണ്​ എറണാകുളം ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചത്​.

പത്തനംതിട്ട തിരുവല്ല സ്വദേശി ഏനത്ത് രാഘവന്‍ നായര്‍ (80) മരിച്ചതും കോവിഡ് ബാധിച്ചാണെന്ന് ആരോഗ്യ വകുപ്പ്​ സ്ഥിരീകരിച്ചു.

Latest News