ന്യൂദൽഹി- പാർലമെന്‍റ് അനക്സ് കെട്ടിടത്തിൽ തീപിടിത്തം. കെട്ടിടത്തിന്‍റെ ആറാം നിലയിലാണ് തിങ്കളാഴ്ച രാവിലെ അഗ്നിബാധയുണ്ടായത്.
ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിനു കാരണമെന്ന് സംശയിക്കുന്നതായി അധികൃതർ അറിയിച്ചു. ആർക്കും പരിക്കില്ല.
ഏഴ് അഗ്നിശമനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീ അധികം പടരുന്നതിനു മുമ്പ് തന്നെ അണച്ചു. 7.30നാണ് തീപ്പിടിത്തമുണ്ടായെന്ന് അറിയിച്ചുകൊണ്ടുളള ഫോൺ സന്ദേശം ലഭിച്ചതെന്നും ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് കരുതുന്നതെന്നും ദൽഹി ഫയർ സർവീസ് ഡയറക്ടർ അതുൽ ഗാർഗ് പറഞ്ഞു.






