ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 26 ലക്ഷം കടന്നു. വിവിധ സംസ്ഥാനങ്ങലായി കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 50,921 ആയതായും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ രാജ്യത്ത് 57,981 പുതിയ കൊറോണ വൈറസ് കേസുകളും 941 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 26,47,663 ആയി.
ആക്ടീവ് കേസുകള്‍ 6,76,900 ആണ്. 19,19,842 പേര് ഇതിനകം രോഗമുക്തി നേടി.
കഴിഞ്ഞ ദിവസം 7,31,697 സാമ്പിളുകള്‍ പരിശോധിച്ചതായി ഐ.സി.എം.ആര് അറിയിച്ചു.






