ജയ്പുര്‍- സച്ചിന്‍ പൈലറ്റിന്റെ വിമത നീക്കങ്ങളുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ രൂപപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മൂന്നംഗ കമ്മിറ്റിക്ക് കോണ്‍ഗ്രസ് രൂപം നല്‍കി.
മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേല്‍, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, അജയ് മാക്കന്‍ എന്നിവരാണ് അംഗങ്ങള്‍. രാജസ്ഥാന്റെ ചുമതല വഹിച്ചിരുന്ന എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെയെ സ്ഥാനത്തുനിന്ന് മാറ്റുകയും അജയ് മാക്കനെ തല്‍സ്ഥാനത്ത് നിയമിക്കുകയും ചെയ്തിട്ടുണ്ട്.
സച്ചിന്‍ പൈലറ്റും 18 എം.എല്‍.എമാരും കലാപക്കൊടി ഉയര്‍ത്തിയതിനു പിന്നാലെയാണ് രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂപപ്പെട്ടത്. അശോക് ഗെഹ്്‌ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണം എന്നായിരുന്നു സച്ചിന്റെയും സംഘത്തിന്റെയും ആവശ്യം. ജൂലൈ ആദ്യം ആരംഭിച്ച പ്രശ്‌നങ്ങള്‍ കുറച്ചുദിവസം മുന്‍പാണ് പരിഹരിക്കപ്പെട്ടത്.