ബിജെപി നേതാക്കളുടെ വിദ്വേഷ പോസ്റ്റിന് പിന്തുണ; ഫേസ്ബുക്കിന്റെ മറുപടി അറിയണമെന്ന് ശശി തരൂര്‍

ന്യൂദല്‍ഹി- ഭരണകക്ഷിയായ ബിജെപി നേതാക്കളുടെ വിദ്വേഷപരവും വര്‍ഗീയവുമായ പോസ്റ്റുകള്‍  കണ്ടില്ലെന്നു നടിച്ച ഫേസ്ബുക്കിന്റെ ഇക്കാര്യത്തിലുള്ള മറുപടി അറിയാന്‍ ആഗ്രഹിക്കുന്നുവെന്ന് ഐടി കാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷനും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂര്‍. ഇന്ത്യയില്‍ വിദ്വേഷ പ്രചരണത്തിന്റെ കാര്യത്തില്‍ എന്തു നടപടിയാണ് എടുക്കുന്നതെന്നും അമേരിക്കന്‍ പത്രത്തില്‍ വന്ന റിപോര്‍ട്ടുകളേ കുറിച്ചും ഫേസ്ബുക്കിന് പറയാനുളള കേള്‍ക്കണമെന്നും തരൂര്‍ പറഞ്ഞു. 'പൗരന്മാരുടെ അവകാശ സംരക്ഷണം/ സോഷ്യല്‍, ഓണ്‍ലൈന്‍ മിഡിയാ ദുരുപയോഗം തടയല്‍'  എന്നത് ഐടി കാര്യ പാര്‍മെന്ററി സമിതിയുടെ പരിധിയില്‍ വരുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ സാധാരണ മറുപടി തേടും. ഫേസ്ബുക്കിനെ നേരത്തേയും വിളിച്ചുവരുത്തിയിട്ടുണ്ടെന്നും തരൂര്‍ അറിയിച്ചു.
 

Latest News