ഉറുദു ഭാഷാ പ്രചാരകന്‍ കുമുകുമ മാസ്റ്റർ നിര്യാതനായി

മക്കരപറമ്പ്- ഉറുദു ഭാഷാ പ്രചാരകനും ഗ്രന്ഥകാരനും റിട്ട.അധ്യാപകനുമായ കൂരിമണ്ണിൽ കുഞ്ഞി മുഹമ്മദ് എന്ന
കുമുകുമ മാസ്റ്റർ  അന്തരിച്ചു.പുണർപ്പ നൂറുൽ ഹുദാ മദ്റസയിലും പുണർപ്പ യു.പി സ്കൂളിലും ദീർഘകാലം അധ്യാപകനായിരുന്നു. മലപ്പുറം ഇരുമ്പുഴി സ്വദേശിയാണ് .


ദീർഘകാലമായി മക്കരപറമ്പ പുണർപ്പിലാണ് കുടുംബ സമേതം താമസിക്കുന്നത്. കുമുകുമ പബ്ലിക്കേഷൻ സ്ഥാപകനാണ്,
ഉറുദു അധ്യാപകനും  ഉറുദു അധ്യാപക അസോസിയേഷൻ ഭാരവാഹിയുമായിരുന്ന ഇദ്ദേഹം
നിരവധി സ്ഥലങ്ങളിൽ മദ്റസ - മസ്ജിദ് സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.


വിവിധ ഭാഷ കളിൽ വേഗതയുള്ള അക്ഷര വിന്യാസകനായി അറിയപ്പെടുന്നു. അറബി- ഹിജ്റ, ചന്ദ്ര മാസ കലണ്ടർ, ഡയറി, ഹിലാൽ കമ്മറ്റി കലണ്ടർ നിർമാണത്തിലൂടെ ശ്രദ്ധേയനാണ്. ലോകപ്രശസ്ത ഗോളശാസ്ത്രജ്ഞൻ അലി മണിക്ക് ഫാന്‍റെ സന്തത സഹചാരിയുമായിരുന്നു.

ഖബറടക്കം ഞായർ ഉച്ചക്ക് മക്കരപറമ്പ് മസ്ജിദ് ഉമറുൽ ഫാറൂഖ് ജുമാ മസ്ജിദ് ഖമ്പർ സ്ഥാനിൽ.

Latest News