ഹഫർ അൽബാത്തിനിൽ സിനിമാ തിയേറ്റർ തുറന്നു

ഹഫർ അൽബാത്തിനിടെ അൽമകാൻ മാളിൽ പ്രവർത്തനം തുടങ്ങിയ സിനിമാ തിയേറ്ററിൽ ടിക്കറ്റ് വാങ്ങാൻ ക്യൂ നിൽക്കുന്നവർ 

ഹഫർ അൽബാത്തിൻ - നഗരത്തിലെ ആദ്യ സിനിമാ തിയേറ്റർ പ്രവർത്തനം തുടങ്ങി. ഹഫർ അൽബാത്തിനിലെ അൽമകാൻ മാളിലാണ് എ.എം.സി സിനിമാസിനു കീഴിലെ മൾട്ടിപ്ലക്‌സ് തിയേറ്റർ തുറന്നിരിക്കുന്നത്. ഇവിടെ ആകെ എട്ടു സ്‌ക്രീനുകളാണുള്ളത്. ഇവയിൽ 790 സീറ്റുകളുണ്ട്. രണ്ടാഴ്ച മുമ്പ് തബൂക്ക് പ്രവിശ്യയിലെ ആദ്യ സിനിമാ തിയേറ്ററർ തബൂക്കിലും ഉദ്ഘാടനം ചെയ്തിരുന്നു. 

 

Latest News