മലപ്പുറം സ്വദേശി തബൂക്കിൽ കുഴഞ്ഞുവീണ് മരിച്ചു

തബൂക്- ഫൈസലിയയിൽ കഴിഞ്ഞ 24 വർഷമായി ഗ്യാസ് ഷോപ് നടത്തിയിരുന്ന മലപ്പുറം ഇരുമ്പൂഴി സ്വദേശി സുബ്രഹ്മണ്യൻ (50) കുഴഞ്ഞു വീണു മരിച്ചു. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ ആണ് അദ്ദേഹത്തിന്റെ മരണം സ്ഥിതീകരിച്ചത്. ബാത്ത് റൂമിൽ പോയിട്ട് ഏറെ നേരമായിട്ടും തിരികെ വരാഞ്ഞതിനെ തുടർന്ന് കൂടെ താമസിക്കുന്നവർ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പതിറ്റാണ്ടുകൾ നീണ്ട പ്രവാസം അവസാനിപ്പിച്ചു ഈ മാസം നാട്ടിൽ പോകാൻ എസ്‌കിറ്റ് അടിച്ച് ഇരിക്കെ ആണ് മരണം സംഭവിച്ചിരിക്കുന്നത്.
ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് കുടുംബം. ഭാര്യ നിഷ, മക്കൾ ശ്യംജിത്, ശ്യാമിലി. മാസ്സ് തബൂക്കിന്റെ പ്രവർത്തകർ മൃതശരീരം നാട്ടിൽ അയക്കുന്ന പ്രവർത്തനങ്ങളുമായി രംഗത്തുണ്ട്.
 

Tags

Latest News