Sorry, you need to enable JavaScript to visit this website.

കേരളത്തിൽ 1608 പേർക്ക് കോവിഡ്; 1409 ഉം സമ്പർക്കത്തിലൂടെ

803 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 14,891 പേർ; ഇതുവരെ രോഗമുക്തി നേടിയവർ 27,779

ഇന്ന് 20 പുതിയ ഹോട്ട് സ്‌പോട്ടുകൾ; 12 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം- കേരളത്തിൽ ഇന്ന് 1608 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 362 പേർക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 321 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 151 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 118 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 106 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 91 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 85 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 81 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 74 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 52 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 49 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 48 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 39 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 31 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

7 മരണമാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 4ന് മരണമടഞ്ഞ തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി ജൂഡി (69), ആഗസ്റ്റ് 13 ന് മരണമടഞ്ഞ കൊല്ലം കുണ്ടറ സ്വദേശിനി ഫിലോമിന (70), ആഗസ്റ്റ് 3ന് മരണമടഞ്ഞ എറണാകുളം ആലുവ സ്വദേശിനി സതി വാസുദേവൻ (64), ആഗസ്റ്റ് 8ന് മരണമടഞ്ഞ കാസർഗോഡ് സ്വദേശിനി അസീസ് ഡിസൂസ (81), ആഗസ്റ്റ് 11ന് മരണമടഞ്ഞ എറണാകുളം വട്ടപ്പറമ്പ് സ്വദേശി എം.ഡി. ദേവസി (75), ആഗസ്റ്റ് 13ന് മരണമടഞ്ഞ തിരുവനന്തപുരം പൂന്തുറ സ്വദേശിനി ലക്ഷ്മിക്കുട്ടി (69), ആഗസ്റ്റ് 7 ന് മരണമടഞ്ഞ അയിര ചെങ്കവിള സ്വദേശി രവി (58) എന്നിവരുടെ പരിശോധനാഫലം കോവിഡ്19 മൂലമാണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 146 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 74 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 90 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1409 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 112 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 313 പേർക്കും, മലപ്പുറം ജില്ലയിലെ 307 പേർക്കും, കോഴിക്കോട് ജില്ലയിലെ 134 പേർക്കും, ആലപ്പുഴ ജില്ലയിലെ 106 പേർക്കും, എറണാകുളം ജില്ലയിലെ 99 പേർക്കും, കൊല്ലം ജില്ലയിലെ 86 പേർക്കും, തൃശൂർ ജില്ലയിലെ 77 പേർക്കും, കാസർഗോഡ് ജില്ലയിലെ 71 പേർക്കും, പാലക്കാട് ജില്ലയിലെ 49 പേർക്കും, കണ്ണൂർ ജില്ലയിലെ 47 പേർക്കും, വയനാട് ജില്ലയിലെ 40 പേർക്കും, കോട്ടയം ജില്ലയിലെ 33 പേർക്കും, പത്തനംതിട്ട ജില്ലയിലെ 31 പേർക്കും, ഇടുക്കി ജില്ലയിലെ 16 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

31 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 19, തിരുവനന്തപുരം ജില്ലയിലെ 6, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട്, വയനാട്, കാസർഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

എറണാകുളം 4 ഐ.എൻ.എച്ച്.എസ്. ജീവനക്കാർക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 803 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 170 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 124 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 92 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 80 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 63 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 56 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 45 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 42 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 39 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 37 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 32 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 20 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 3 പേരുടെയും, പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 14,891 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,779 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

 

Latest News