Sorry, you need to enable JavaScript to visit this website.

ഇറാനെതിരായ ആയുധ ഉപരോധം നീട്ടാനുള്ള നീക്കം പാളി; യുഎസിനു നാണക്കേട്

ന്യൂയോര്‍ക്ക്- ഇറാനെതിരായ ആയുധ ഉപരോധം അനിശ്ചിത കാലത്തേക്ക നീട്ടാന്‍ യുഎന്‍ രക്ഷാസമിതിയില്‍ അമേരിക്ക നടത്തിയ നീക്കം ദയനീമായി പരാജയപ്പെട്ടു. 15 അംഗ രക്ഷാ സമിതിയില്‍ ഈ ആവശ്യ ഉന്നയിച്ച് യുഎസ് കൊണ്ടു വന്ന പ്രമേയത്തെ പിന്തുണച്ച് ഡൊമിനിക്കന്‍ റിപബ്ലിക് എന്ന കൊച്ചു രാജ്യം മാത്രമാണ് വോട്ടു ചെയ്തത്. ഒമ്പതു വോട്ട് ലഭിച്ചാലെ പ്രമേയം പാസാകൂ. എന്നാല്‍ യുഎന്നിലെ പ്രധാന ശക്തികളായ ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ ഉള്‍പ്പെടെ 11 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നത് അമേരിക്കയ്ക്ക് ഏറ്റവും വലിയ നാണക്കേടായി.

ഐക്യരാഷ്ട്ര സഭയുടെ 75 വര്‍ഷത്തെ ചരിത്രത്തില്‍ അമേരിക്ക ഇത്രത്തോളം ഒറ്റെപ്പട്ടുപോയ സംഭവം ഉണ്ടായിട്ടില്ലെന്ന്് ഇറാന്‍ പ്രതികരിച്ചു. കുറെ യാത്രകള്‍ നടത്തിയിട്ടും സമ്മര്‍ദ്ദം ചെലുത്തിയിട്ടും വിലയ്‌ക്കെടുത്തിട്ടും യുഎസിന് ഒരു കൊച്ചു രാജ്യത്തെ മാത്രമാണ് കൂടെ നിര്‍ത്താന്‍ കഴിഞ്ഞതെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് അബ്ബാസ് മൂസാവി ട്വീറ്റ് ചെയ്തു. ഇറാനെതിരായ പ്രമേയത്തിന് പിന്തുണ തേടി യുഎസ് വിദേശകാര്യ സെക്രട്ടറി മൈക പോംപിയോ നടത്തിയ യാത്രകളെ സൂചിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വിദേശത്തു നിന്ന് ആയുധങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് ഇറാനെ തടയുന്ന ആയുധ ഉപരോധത്തിന്റെ കാലാവധി ഒക്ടോബര്‍ 18നാണ് അവസാനിക്കുന്നത്.
 

Latest News