ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിന്‍ ഉടന്‍ എത്തുമെന്ന് പ്രധാനമന്ത്രി മോഡി

ന്യൂദല്‍ഹി- ഇന്ത്യന്‍ നിര്‍മിത കോവിഡ്19 വാക്‌സിന്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ശാസ്ത്രജ്ഞരില്‍ നിന്നുള്ള പച്ചക്കൊടിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് മൂന്ന് വിധം കോവിഡ് വാക്‌സിനുകള്‍ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. വിദഗ്ധരും ശാസ്ത്രജ്ഞരും പച്ചക്കൊടി കാട്ടിയാല്‍ ഉടന്‍ ഇന്ത്യന്‍ നിര്‍മിത കോവിഡ്19 വാക്‌സിന്‍ ലഭ്യമാകും- മോഡി പറഞ്ഞു. 

കോവിഡിനെതിരായ പോരാടത്തില്‍ മുന്‍നിരയിലുള്ള ആരോഗ്യ പ്രവര്‍ത്തകരെ അദ്ദേഹം പ്രശംസിച്ചു. സര്‍ക്കാര്‍ വാക്‌സിന്‍ വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കും. രാജ്യത്തെ ഓരോ വ്യക്തിക്കും വാക്‌സിന്‍ നല്‍കാനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ നാം തയാറാക്കിയിട്ടുണ്ടെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

24 ലക്ഷത്തിലേറെ പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ചത്. മരണം അര ലക്ഷത്തോട് അടുക്കുന്നു.
 

Latest News