Sorry, you need to enable JavaScript to visit this website.
Monday , May   29, 2023
Monday , May   29, 2023

കേരളത്തില്‍ ബാങ്കുകളില്‍ നിയന്ത്രണം; തിരക്ക് കുറയ്ക്കുക ലക്ഷ്യം

തിരുവനന്തപുരം- കേരളത്തിലെ ബാങ്കുകളിൽ തിങ്കളാഴ്ച മുതൽ സേവിംഗ്സ് അക്കൗണ്ട് ഉടമകൾക്ക് നിയന്ത്രണം. അക്കൗണ്ട് നമ്പറിനനുസരിച്ച് ബാങ്കിൽ എത്താൻ സമയം നിശ്ചയിച്ച് സംസ്ഥാന തല ബാങ്കേഴ്സ് സമിതി സർക്കുലർ ഇറക്കി. കോവിഡ് വ്യാപനം നിലനില്‍ക്കുന്നതിനാല്‍ ഓണക്കാലത്തെ തിരക്ക് കുറയ്ക്കാനാണ് നടപടി.

 0, 1, 2, 3 അക്കങ്ങളിൽ അവസാനിക്കുന്ന സേവിംഗ്സ് അക്കൗണ്ട് ഉടമകൾ രാവിലെ പത്തിനും പന്ത്രണ്ടിനും ഇടയിലാണ് ബാങ്കിൽ എത്തേണ്ടത്. 4, 5, 6, 7 അക്കങ്ങളിൽ അക്കൗണ്ട് നമ്പർ അവസാനിക്കുന്നവർ പന്ത്രണ്ടിനും രണ്ടിനും ഇടയിലും 8,9 അക്കങ്ങളിൽ അക്കൗണ്ട് നമ്പർ അവസാനിക്കുന്നവർ രണ്ടരയ്ക്കും നാലിനും ഇടയിലും  എത്തണം. 

സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും എത്തുന്നവർക്ക് നിയന്ത്രണം ബാധകമാണ്.  മറ്റ് ബാങ്കിടപാടുകൾക്കും വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും സമയ നിയന്ത്രണമില്ല. അന്വേഷണങ്ങൾക്ക് ബാങ്കിലേക്ക് ഫോൺ ചെയ്താൽ മതി. തിങ്കൾ മുതൽ അടുത്ത മാസം അഞ്ച് വരെ നിയന്ത്രണം തുടരും. 

ഇടപാടുകാർ ഡിജിറ്റൽ മാർഗങ്ങൾ കൂടുതൽ ഉപയോഗിക്കുകയും ബാങ്ക് സന്ദർശനം പരമാവധി കുറയ്ക്കുകയും വേണമെന്ന് എസ്.എല്‍.ബി.സി  അഭ്യർഥിച്ചു. കോവിഡ് പ്രതിരോധത്തിന് പ്രത്യേക നിയന്ത്രണങ്ങൾ ഉള്ള സ്ഥലങ്ങളിൽ സമയത്തിന് മാറ്റമുണ്ട്. സമയക്രമം ശാഖകളിൽ പ്രദർശിപ്പിക്കും.

Latest News