രാമക്ഷേത്ര നിര്‍മാണം; ജനങ്ങള്‍ കാണിച്ച ശാന്തിയെ പ്രകീര്‍ത്തിച്ച് മോഡി

ന്യൂദല്‍ഹി- അയോധ്യയില്‍ രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തിയെന്നും ജനങ്ങള്‍ കാണിച്ച സമാധാനത്തേയും ശാന്തിയേയും പ്രകീര്‍ത്തിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.
സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ച് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കോവിഡ് വലിയ ഭീഷണിയാണെങ്കിലും അത് സ്വാശ്രയത്വം കൈവരിക്കുകയെന്ന നമ്മുടെ സ്വപ്‌നത്തിനു ഭീഷണിയല്ല.
നമ്മുടെ നയങ്ങളും പരിപാടികളും ഉല്‍പന്നങ്ങളും എല്ലാം മികച്ചതായാല്‍ മാത്രമേ ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ കഴിയൂ.
ഈ നൂറ്റാണ്ടില്‍ പുതിയ നയങ്ങളും രീതികളുമായി ഇന്ത്യ മുന്നോട്ടു പോകണം.
അതിര്‍ത്തി പ്രദേശങ്ങളില്‍ ഒരു ലക്ഷത്തോളം പുതിയ എന്‍.സി.സി കേഡറ്റുകളെ റിക്രൂട്ട് ചെയ്തു. ഇവരില്‍ മൂന്നിലൊരു ഭാഗം സ്ത്രീകളാണ്.
ലക്ഷദ്വീപില്‍ അതിവേഗ ഇന്റര്‍നെറ്റ് ഉടന്‍ ലഭ്യമാക്കും.
സ്വാശ്രയ ഇന്ത്യക്കായി 100 പ്രതിരോധ ഉല്‍പന്നങ്ങളുടെ ഇറക്കുമതി നിര്‍ത്തിവെച്ചു.
ലഡാക്കിലെ സംഭവങ്ങള്‍ക്കുശേഷം ലോകം മുഴുവന്‍ ഇന്ത്യയുടെ ശേഷിക്ക് സാക്ഷ്യം വഹിച്ചു. ജീവന്‍ നഷ്ടമായ എല്ലാവര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കുന്നു.
ഇന്ത്യയുടെ പരമാധികാരം ചോദ്യം ചെയ്തവര്‍ക്ക് സൈനിക നിയന്ത്രണ രേഖയിലായാലും യഥാര്‍ഥ നിയന്ത്രണ രേഖയിലായാലും അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ തിരിച്ചടി നല്‍കി.
കൊറോണ വാക്‌സിന്‍ എല്ലാ ഇന്ത്യക്കാര്‍ക്കും വേഗത്തില്‍ ലഭ്യമാക്കും.
ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയതിലൂടെ ദീര്‍ഘകാലമായുള്ള ജനങ്ങളുടെ ആവശ്യമാണ് യാഥാര്‍ഥ്യമാക്കിയത്.
ജമ്മു കശ്മീരില്‍ അതിര്‍ത്തി നിര്‍ണയ പ്രക്രിയ പൂര്‍ത്തിയായുലടന്‍ തെരഞ്ഞെടുപ്പ് നടത്തും.

 

Latest News