തിരുവനന്തപുരം നഗരത്തില്‍ ലോക്ഡൗണ്‍ പിന്‍വലിച്ചു

തിരുവനന്തപുരം- നഗരത്തില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു. വെള്ളി അര്‍ധരാത്രി മുതല്‍ നിയന്ത്രണങ്ങളിലെ ഇളവ് നിലവില്‍ വരും. നഗരസഭയിലെ കണ്ടെയിന്‍മെന്റ് സോണുകളില്‍ നിയന്ത്രണം തുടരും. തിരുവനന്തപുരം ജില്ലാ കലക്ടറാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.
ജൂലായ് ആറ് മുതലാണ് തിരുവനന്തപുരം നഗരത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

ഇളവ് പ്രാബല്യത്തിലാകുന്നതോടെ കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ തുറക്കാം. ഹോട്ടലുകള്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെ പ്രവര്‍ത്തിക്കാം. പാര്‍സലുകള്‍ മാത്രമേ അനുവദിക്കൂ.

മാളുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റ്, സലൂണ്‍, ബ്യൂട്ടി പാര്‍ലര്‍ എന്നിവക്കും തുറന്ന് പ്രവര്‍ത്തിക്കാം. കണ്ടെയിന്‍മെന്റ് സോണുകള്‍ അല്ലാത്തയിടങ്ങളില്‍ വിവാഹ പാര്‍ട്ടികള്‍ക്ക് 50 ഉം മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും പങ്കെടുക്കാന്‍ അനുമതിയുണ്ട്.

 

Latest News