Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടേയും  ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവ്

തിരുവനന്തപുരം- കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റേയും ആരോഗ്യ മന്ത്രി കെകെ ശൈലജയുടേയും ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവെന്ന് വിവരം. നേരത്തെ മന്ത്രിമാരായ വിഎസ് സുനില്‍കുമാറിന്റേയും എ സി മൊയ്തീന്റേയും ഇപി ജയരാജന്റേയും ആന്റിജന്‍ പരിശോധനാഫലം നെഗറ്റീവായിരുന്നു.
കോവിഡ് സ്ഥിരീകരിച്ച മലപ്പുറം കളക്ടറുമായി സമ്പര്‍ക്കത്തില്‍ ആയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയടക്കം സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്. കരിപ്പൂര്‍ വിമാനാപകട സമയത്താണ് കളക്ടറുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സമ്പര്‍ക്കത്തില്‍ വന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി അടക്കമുള്ളവരുടെ സംഘത്തില്‍ ഉണ്ടായിരുന്നു. ഇ പി ജയരാജന്‍, കെ കെ ശൈലജ. എ കെ ശശീന്ദ്രന്‍, എ സി മൊയ്തീന്‍,വി എസ് സുനില്‍കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ഡോ കെ ടി ജലീല്‍ എന്നീ മന്ത്രിമാരും സ്പീക്കര്‍ ശ്രീരാമ കൃഷ്ണനും നിരീക്ഷണത്തിലാണ്.
 

Latest News