Sorry, you need to enable JavaScript to visit this website.

യുപിയില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍

ഹാപുര്‍- ഉത്തര്‍പ്രദേശിലെ ഹാര്‍പുരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. സംഭവം നടന്ന് ആഴ്ചകള്‍ക്കു ശേഷമാണ് പ്രതി ദളപത് പിടിയിലാകുന്നത്. പോലീസിന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച ദളപതിന് ഏറ്റുമുട്ടലില്‍ പരിക്കേല്‍ക്കുകയും ചെയ്തു. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ബൈക്കിലെത്തിയ ഒരാള്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും പ്രദേശവാസികളും തെരച്ചില്‍ നടത്തി. തുടര്‍ന്ന് കോട്ട്വാലി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
പിന്നീട് വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു കുട്ടി. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും മീററ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കുട്ടിയെ മാറ്റി.കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായെന്നും കുട്ടിയുടെ സ്വകാര്യഭാഗങ്ങള്‍ പ്രതി വികൃതമാക്കിയെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
 

Latest News