അമിത് ഷാ കോവിഡ് നെഗറ്റീവ്; വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും

ന്യൂദല്‍ഹി- കോവിഡ്19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രോഗമുക്തനായി. പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന ഷാ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഡോക്ടര്‍മാരുടെ നിര്‍ദേശം കണക്കിലെടുത്ത് ഏതാനും ദിവസങ്ങള്‍ കൂടി വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുമെന്ന് ഹിന്ദിയില്‍ കുറിച്ച ട്വീറ്റില്‍ അദ്ദേഹം അറിയിച്ചു. രോഗമുക്തിക്കായി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും ചികിത്സിച്ച ഗുഡ്ഗാവിലെ മേഡാന്റ ഹോസ്പിറ്റലിലെ ഡോക്ടര്‍മാക്കും മെഡിക്കല്‍ സ്റ്റാഫിനും ഷാ നന്ദി പറഞ്ഞു.
 

Latest News