Sorry, you need to enable JavaScript to visit this website.
Sunday , September   27, 2020
Sunday , September   27, 2020

40കാരനായ മകനെ അച്ഛന്‍ തലയ്ക്കടിച്ചു കൊന്നു; ദൃശ്യങ്ങള്‍ പുറത്ത്

വിശാഖപട്ടണം- ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്ത് 40കാരന്‍ മകനെ സ്വന്തം പിതാവ് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുന്ന ദാരുണ ദൃശ്യങ്ങള്‍ പുറത്തു വന്നു. ബുധനാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. പ്രതി വീര രാജു മകനെ കൊലപ്പെടുത്തിയ ശേഷം പോലീസിനു മുന്നില്‍ കീഴടങ്ങുകയും ചെയ്തു. സ്വത്തവകാശത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിനു കാരണം. 

വീട്ടിലെ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവിയിലാണ് കൊലപാതകം പതിഞ്ഞത്. ഒരു സ്റ്റൂളില്‍ ഇരിക്കുകയായിരുന്ന മകന്‍ ജല്‍രാജിനെ പിറകിലൂടെ പതുങ്ങി എത്തി വീരരാജു ഹാമര്‍ ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. അടിയേറ്റു പ്രതിരോധിക്കാനാകും മുമ്പ് നിലത്തു വീണ മകനെ ഇയാള്‍ വീണ്ടും അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മകന്‍ രക്തമൊഴുകി വീണു കിടക്കുമ്പോഴും സമീപത്തുകൂടി അങ്ങോട്ടുമിങ്ങോട്ടും പ്രതി വീര രാജു നടക്കുന്നതും കാണാം. ഇരുവരും നാവികരാണ്. ഒരാഴ്ച മുമ്പാണ മകന്‍ മടങ്ങിയെത്തിയത്. സ്വത്തിനെ ചൊല്ലി ഇരുവര്‍ക്കുമിടയില്‍ ചൂടേറിയ വാഗ്വാദം നടന്നിരുന്നു. സംഭവത്തില്‍ ജല്‍രാജ് തല്‍ക്ഷണം കൊല്ലപ്പെട്ടതായും പോലീസ് പറഞ്ഞു.
 

Latest News