Sorry, you need to enable JavaScript to visit this website.

ഇ​റാ​ന്‍റെ നാ​ല് എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ യു​എ​സ് കസ്റ്റഡിയില്‍

വാ​ഷിം​ഗ്ട​ൺ- വെ​ന​സ്വേ​ല​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഇ​റാ​ന്‍റെ നാ​ലു എ​ണ്ണ ക​പ്പ​ലു​ക​ൾ അ​മേ​രി​ക്ക പി​ടി​ച്ചെ​ടു​ത്ത​താ​യി റി​പ്പോ​ർ​ട്ട്.

ഉ​പ​രോ​ധം ലം​ഘി​ച്ച് എ​ണ്ണ​ക​യ​റ്റു​മ​തി ചെ​യ്തു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് അമേരിക്കയുടെ ന​ട​പ​ടി.ലൂ​ണ, പാ​ന്‍​ഡി, ബെ​റിം​ഗ്, ബെ​ല്ല എ​ന്നീ എ​ണ്ണ​ക്ക​പ്പ​ലു​ക​ളാ​ണ് യു.എസ് കസ്റ്റഡിയിലുള്ളത്.

പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലു​ക​ളെ ഹൂ​സ്റ്റ​ണി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. എ​ണ്ണ​ടാ​ങ്ക​റു​ക​ളി​ലെ പെ​ട്രോ​ള്‍ പി​ടി​ച്ചെ​ടു​ക്കാ​ന്‍ യു​എ​സ് പ്രോ​സി​ക്യൂ​ട്ട​ര്‍​മാ​ര്‍ കേ​സ് ഫ​യ​ല്‍ ചെ​യ്തി​രു​ന്നു. ക​പ്പ​ലു​ക​ള്‍ പി​ടി​കൂ​ടാ​ന്‍ സൈ​നി​ക ശ​ക്തി ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നും അമേരിക്ക വിശദീകരിച്ചു.

Latest News