ഫലസ്തീനികള്‍ സമാധാനത്തിനു തയാറാകും; ശുഭപ്രതീക്ഷയുമായി ട്രംപ്

വാഷിംഗ്ടണ്‍- ഇസ്രായേലുമായി ഫലസ്തീനികള്‍ സമാധാനത്തിനു തയാറാകുമെന്ന ശുഭ പ്രതീക്ഷ പങ്കുവെച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ഇസ്രായേലും ഫലസ്തീനികളും തമ്മിലുള്ള സമാധാനമാണ് ലക്ഷ്യമെന്നും അതു സംഭവിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇസ്രായേലും യു.എ.ഇയും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിനും സഹകരണത്തിനുമുള്ള കരാര്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ വിജയിച്ച ശേഷമാണ് ട്രംപിന്റെ പുതിയ പ്രസ്താവന.

നവംബര്‍ മൂന്നിന് അമേരിക്കയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ട്രംപിന്റെ വന്‍ വിജയമായാണ് യു.എ.ഇ-ഇസ്രായേല്‍ കരാറിനെ അവതരിപ്പിക്കുന്നത്.

 

Latest News