Sorry, you need to enable JavaScript to visit this website.

നാട്ടിലേക്ക് മടങ്ങിയ പ്രവാസികളുടെ ശമ്പള കുടിശ്ശിക; പരാതി നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍

കൊച്ചി- കോവിഡ് പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങേണ്ടി വന്ന പ്രവാസികള്‍ക്ക് ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും ലഭിക്കാനുണ്ടെങ്കില്‍ വിദേശ മന്ത്രാലയ പോര്‍ട്ടലുകളില്‍ പരാതി രജിസറ്റര്‍ ചെയ്യാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

നഷ്ടപരിഹാരം, സര്‍വീസ് അവസാനിപ്പിക്കുമ്പോള്‍ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ , ഇന്‍ഷുറന്‍സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിദേശങ്ങളിലുള്ള നയതന്ത്ര കാര്യാലയങ്ങള്‍ അതതു രാജ്യങ്ങളില്‍ ഇടപെടും. ലോയേഴ്‌സ് ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന സംഘടന നല്‍കിയ ഹരജിയെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

വിദേശരാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്കും വിദേശമന്ത്രാലയത്തിന്റെ ഇ മൈഗ്രേറ്റ്, മദാദ് തുടങ്ങിയ സൈറ്റുകളില്‍ പരാതി നല്‍കാം.

നാട്ടിലേക്ക് മടങ്ങിയ പ്രവാസികളുടെ ശമ്പള കുടിശ്ശികയും മറ്റും കൈപ്പറ്റാന്‍ എംബസികളേയും കോണ്‍സുലേറ്റുകളേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

 

Latest News