സൗദി എയര്‍പോര്‍ട്ടുകളില്‍ ജി.എ.സി.എ പരിശോധന

റിയാദ്- സൗദി അറേബ്യയിലെ എയര്‍പോര്‍ട്ടുകളില്‍ യാത്രക്കാര്‍ക്ക് ലഭ്യമാകുന്ന സേവനങ്ങള്‍ വിലയിരുത്താനും കോവിഡ് മുന്‍കരുതലുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും പരിശോധന.

ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജി.എ.സി.എ)  ഉദ്യോഗസ്ഥരാണ് രാജ്യത്തെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ഫീല്‍ഡ് പരിശോധന നടത്തുന്നത്.

സൗദിയില്‍ ആഭ്യന്തര സര്‍വീസുകള്‍ തുടരുന്നുണ്ടെങ്കിലും അന്താരാഷ്ട്ര സര്‍വീസുകള്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

ഒക്ടോബറില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമെന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ തള്ളിയിരുന്നു.

 

Latest News