Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പഠനം കൂടുതൽ എളുപ്പമാക്കാൻ ഗൂഗിൾമീറ്റും ക്ലാസ് റൂമും

കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ വിദ്യാലയങ്ങൾ തുറക്കുന്ന കാര്യം ഇപ്പോഴും അനിശ്ചതത്വത്തിലാണ്. ലോകത്തിന്റെ എല്ലാ ഭാഗത്തും വിദ്യാർഥികൾ ഓൺലൈൻ പഠനത്തെ ആശ്രയിക്കുന്നതിനാൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് ഗൂഗിൾ. 
നിലവിൽ ഗൂഗിൾ മീറ്റും ഗൂഗിൾ ക്ലാസ് റൂമും ധാരാളം പേർ പഠനത്തിനായി ആശ്രയിക്കുന്നുണ്ട്. ഇവ കൂടുതൽ ഫലപ്രദമാക്കുന്നതിനുള്ള അപ്‌ഡേറ്റുകൾ ഉൾപ്പെടുത്തിയതായി ഗൂഗിൾ അറിയിച്ചു. ഗൂഗിളിന്റെ എനിവേർ സ്‌കൂൾ ഇവന്റിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. 


2020 ൽ ഗൂഗിൾ വഴിയുളള പഠനം മെച്ചപ്പെടുത്തുന്നതിനായി ഗൂഗിൾ മീറ്റ് നിരവധി അപ്‌ഡേറ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇനിയും വരാനിരിക്കുന്ന അധ്യാപകർക്കും വിദ്യാർഥികൾക്കും ആപ്പിന്റെ ഉപയോഗം എളുപ്പമാക്കുന്നതാണ് പ്രധാന അപ്‌ഡേറ്റ്. 
ഒരു അധ്യാപകനില്ലാതെ മീറ്റിംഗ് തുടങ്ങാൻ കഴിയില്ല. വൈറ്റ് ബോർഡ്, കൂടുതൽ പേരെ കൂടുതൽ വലുതായി കാണാനുള്ള സൗകര്യം, ഹാൻഡ് റൈസിംഗ് തുടങ്ങിയ ഫീച്ചറുകൾ ഉൾപ്പെടുത്തും. അധ്യാപകർക്ക് എല്ലാവരേയും മ്യൂട്ട് ചെയ്യാനും ചാറ്റ് ഡിസേബിൾ ചെയ്യാനും പ്രസന്റേഷൻ സ്‌ക്രീൻ ലോക്ക് ചെയ്യാനും അജ്ഞാതരെ ബ്ലോക്ക് ചെയ്യാനും എല്ലാവരുടേയും മീറ്റിംഗ് അവസാനിപ്പിക്കാനുമുള്ള നിയന്ത്രണ സൗകര്യം  നൽകിയിട്ടുണ്ട്. കൂടുതൽ ബാക്ക്ഗ്രൗണ്ടുകളും ഉൾപ്പെടുത്തി. 


വിദൂര പഠനം കൂടുതൽ എളുപ്പമാക്കുന്നതിനും അധ്യാപകർക്ക് വിദ്യാർഥികളുമായുള്ള ആശയവിനിമയം സാധ്യമാക്കുന്നതിനും പാഠഭാഗങ്ങൾ നൽകുന്നതിനും സൗകര്യമുള്ളതാണ് ഗൂഗിൾ ക്ലാസ് റൂം. ടു ഡു ചേർക്കാനുള്ള സൗകര്യം ജോയിൻ ക്ലാസ് ഫീച്ചറും അഡ്മിൻ ഡാഷ് ബോർഡും പത്ത് ഭാഷകളും ഇപ്പോൾ ആപ്പിൽ ലഭ്യമാണ്. 
വിദൂര അധ്യയനത്തിനുള്ള ടിപ്പുകളും പരിശീലനവുമൊക്കെ ഉൾക്കൊള്ളുന്ന ടീച്ച് ഫ്രം എനിവേർ എന്ന പേരിലുള്ള ഇൻഫർമേഷൻ ഹബും ഗൂഗിൾ തുടങ്ങിയിട്ടുണ്ട്. അധ്യാപകർക്കും വിദ്യാർഥികൾക്കും ആവശ്യമായ ടിപ്പുകൾ ഇതിൽ ലഭ്യമാണ്. 
പുതിയ അധ്യയന വർഷം ലക്ഷ്യമിട്ട് ഗൂഗിൾ മീറ്റിലും ക്ലാസ് റൂമിലും പുതിയ അപ്‌ഡേറ്റുകൾ ഉൾപ്പെടത്തുമെന്നും ഗൂഗിൾ അറിയിച്ചു. 

 

Latest News