Sorry, you need to enable JavaScript to visit this website.

സൗദിയില്‍ 3124 പേര്‍ കോവിഡ് മുക്തരായി

റിയാദ് - സൗദി അറേബ്യയില്‍ 3124 പേര്‍ കോവിഡ് മുക്തരായി. 1482 പേര്‍ക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്. 34 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ മരണസംഖ്യ 3303  ആയും രോഗബാധിതരുടെ എണ്ണം 294519 ആയും ഉയര്‍ന്നു. 260393 പേര്‍ക്കാണ് ഇതുവരെ രോഗമുക്തിയുണ്ടായത്. വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന 30823 പേരില്‍ 1805 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നു. റിയാദില്‍ 86 ഉം ജിദ്ദയില്‍ 77 ഉം ഹായിലില്‍ 63 ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Latest News