വന്ദേഭാരത്: സൗദിയിൽനിന്ന് കൂടുതൽ സർവീസുകൾ

റിയാദ്- വന്ദേഭാരത് മിഷന്റെ അഞ്ചാം ഘട്ടത്തിൽ ഇന്ത്യയിലേക്ക് കൂടുതൽ വിമാനസർവീസുകൾ ഏർപ്പെടുത്തി. ദമാം, റിയാദ് വിമാനതാവളങ്ങളിൽനിന്നാണ് സർവീസുകളുള്ളത്. ഈ മാസം 16ന് ദമാമിൽനിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യ സർവീസ് നടത്തും. 17 മുതൽ 21 വരെ ദമാമിൽനിന്ന് തിരുവനന്തപുരം, മുംബൈ, കൊച്ചി, കണ്ണൂർ എന്നിവടങ്ങളിലേക്ക് സർവീസുണ്ട്. 21 മുതൽ 24 വരെ റിയാദ് വിമാനതാവളത്തിൽനിന്ന് ഹൈദരാബാദ്, മുംബൈ, ചെന്നൈ, വിശാഖപട്ടണം, ബംഗളുരു എന്നിവടങ്ങളിലേക്കും സർവീസുണ്ട്. 24ന് ദമാം-ചെന്നൈ റൂട്ടിൽ ഇൻഡിഗോ സർവീസ് നടത്തും.

 

https://www.malayalamnewsdaily.com/sites/default/files/2020/08/13/shedule.jpg

 

Latest News