സല്‍മാന്‍ രാജാവ് വിശ്രമത്തിനായി സ്വപ്‌ന നഗരമായ നിയോമില്‍

റിയാദ്- തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് സൗദി അറേബ്യയുടെ സ്വപ്‌ന നഗരമായ നിയോമിലെത്തി. വിശ്രമത്തിനും ആരോഗ്യം വീണ്ടെടുക്കുന്നതിനും രാജാവ് ഇവിടെ തങ്ങുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.

https://www.malayalamnewsdaily.com/sites/default/files/2020/08/13/kingsalman2e.jpg

പിത്താശയ വീക്കത്തെ തുടര്‍ന്ന് രാജാവിനെ കഴിഞ്ഞ മാസം റിയാദ് കിംഗ് ഫൈസല്‍ സ്‌പെഷലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തിയിരുന്നു. പിത്താശയം നീക്കം ചെയ്യുന്നതിനുള്ള വിജയകരമായ ശസ്ത്രക്രിയക്ക് ശേഷം ദിവസങ്ങള്‍ക്കകം രാജാവ് ആശുപത്രി വിട്ടിരുന്നു.
സൗദി അറേബ്യ വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുന്ന സ്വപ്‌ന നഗരമാണ് നിയോം.

 

Latest News