Sorry, you need to enable JavaScript to visit this website.

എടപ്പാൾ സ്വദേശി ദമാമിൽ കോവിഡ് ബാധിച്ചു മരിച്ചു

ദമാം- മലപ്പുറം എടപ്പാൾ പെരുമ്പടപ്പ് ചങ്ങനാത്ത് വീട്ടിൽ കട്ടില വളപ്പിൽ മുഹമ്മദ് അഷ്‌റഫ് (60) ദമാമിൽ കോവിഡ് ബാധിച്ചു മരിച്ചു. 35 വർഷമായി ദമാമിൽ പ്രവാസിയായ ഇദ്ദേഹം ജനറൽ സർവീസ് ഓഫീസിൽ ജോലി ചെയ്തു വരികയായിരുന്നു. കടുത്ത പനിയും ചുമയും ശ്വാസ തടസ്സവുമായി രണ്ടാഴ്ച മുൻപ് ദമാം സെൻട്രൽ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് പരിശോധനയിൽ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് വൈകീട്ടോടെ  ആരോഗ്യ നില വഷളാവുകയും  മരണം സംഭവിക്കുകയും ചെയ്തു. ഭാര്യ: ഷക്കീല. മക്കൾ: അജ്മൽ, ഷിബിൽ, ഷെയ്മ. സഹോദരങ്ങൾ: നാസ്സർ (ദുബായ്. ഷെരീഫ്, യഹ്‌യ, ഫൈഹാസ് (ദമാം) ഷെമീറ.  മയ്യിത്ത്  ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകരായ നാസ് വക്കം, ബഷീർ ആലുങ്ങൽ, സക്കരിയ്യ ഫൈസി എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

 

Latest News