കോണ്‍ഗ്രസ് നേതാവ് രാജീവ് ത്യാഗി അന്തരിച്ചു

ന്യുദല്‍ഹി- കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി ദേശീയ വക്താവുമായ രാജീവ് ത്യാഗി അന്തരിച്ചു. ഗാസിയാബാദിലെ വീട്ടില്‍ ഹൃദയാഘാതം മൂലമായിരുന്നു മരണം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് ടിവി ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. അപ്രതീക്ഷിത മരണത്തില്‍ നിരവധി നേതാക്കള്‍ അനുശോചനമറിയിച്ചു. ചാനല്‍ ചര്‍ച്ചകളിലെ കോണ്‍ഗ്രസിന്റെ ഉറച്ച ശബ്ദമായിരുന്ന ത്യാഗി ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മാധ്യമ വിഭാഗം കൈകാര്യം ചെയ്തിരുന്നു.
 

Latest News