മലപ്പുറം മറ്റത്തൂര്‍ സ്വദേശി അറാറില്‍ നിര്യാതനായി

അറാര്‍- സാമൂഹ്യ ജീവകാരുണ്യ രംഗത്ത് സജീവമായിരുന്ന കണ്ടപ്പന്‍ മുഹമ്മദ് എന്ന ഇറയസ്സന്‍ മുഹമ്മദ് (58) അറാറില്‍ നിര്യാതനായി. അറാര്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ട്രഷററും മറ്റത്തൂര്‍ കെ.എം.സി.സി പ്രസിഡണ്ടുമാണ്. അറാര്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി മുന്‍ പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 
മൂന്ന് പതിറ്റാണ്ടായി അറാറില്‍ ബിസിനസ് ചെയ്തുവരികായായിരുന്ന അദ്ദേഹം പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു. മറ്റത്തൂരിലെ ആദ്യ കാല പ്രവാസികളിലൊരാളായ മുഹമ്മദ് ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മറ്റത്തൂര്‍ കെ.എം.സി.സി നിര്‍മ്മിച്ച ബൈത്തുറഹ്മക്ക് സഹായിച്ചിരുന്ന ഇദ്ദേഹം വിവിധ മത വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിരന്തരം സഹായിക്കാറുണ്ടായിരുന്നു.
പരേതനായ ഇറയസ്സന്‍ കുഞ്ഞിമൊയ്ദീന്റെയും കദിയക്കുട്ടിയുടെയും മകനാണ്. ഭാര്യ: കദിയാമു. മക്കള്‍: ഫാത്തിമ തുഫ്‌ല, ആയിശ തസ്ല, നാസിഫ് (അറാര്‍), നസീമുദ്ദീന്‍. മരുമക്കള്‍: അനീസ് ബാബു (ജിദ്ദ), ശഫീര്‍ മങ്ങാട്ടുപാലം. 
മയ്യിത്ത് ഖബറടക്ക നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് മകന്‍ നാസിഫിനെ സഹായിക്കാന്‍ റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

Tags

Latest News