കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്കിന് കോവിഡ്

ന്യൂദല്‍ഹി- കേന്ദ്ര ആയുര്‍വേദ, യുനാനി, സിദ്ധ, ഹോമിയോപതി വൈദ്യശാസത്ര വകുപ്പായ ആയുഷ് മന്ത്രി ശ്രീപദ് വി നായിക്കിന് കോവിഡ് സ്ഥിരീകരിച്ചു. ലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ലെന്നും ആരോഗ്യ നില കുഴപ്പമില്ലെന്നും മന്ത്രി അറിയിച്ചു. ഹോം ഐസലേഷനിലാണ് ഇപ്പോള്‍ മന്ത്രി. സമ്പര്‍ക്കം പുലര്‍ത്തിയവരോട് ആരോഗ്യ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു.
 

Latest News