13 കാരനെ യാചനക്ക് പ്രേരിപ്പിച്ച അച്ഛനും രണ്ട് കൂട്ടാളികളും അറസ്റ്റില്‍

ജബല്‍പൂർ- മധ്യപ്രദേശില്‍ 13 വയസ്സുകാരനെ യാചന നടത്താന്‍ നിർബന്ധിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പിതാവ് അഖില്‍ വാന്‍ഷ്കറിനു (30) പുറമെ, പ്രകാശ് (41) ശാരദാ പ്രസാദ് ശർമ (58) എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

ഒരു അനാഥശാലയുടെ വ്യാജ രേഖകള്‍ നല്‍കിയാണ് ബാലനെ യാചനക്ക് നിർബന്ധിച്ചതെന്ന് പോലീസ് പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലേയും ജുവനൈല്‍ നിയമത്തിലേയും വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

Latest News